ഓരോ ചുംബനവും വെറും ചുംബനം മാത്രം അല്ല. ഓരോന്നും വ്യത്യസ്തമാണ്. ഓരോ ചുംബനത്തെയും വ്യത്യസ്തമാകുന്നത് അതിനെ നാം എങ്ങനെ നൽകിയെന്നും എങ്ങനെ സ്വീകരിച്ചുവെന്നതും അനുസരിച്ചാണ്. നല്ല ചുംബനം മോശം ചുംബനം എന്നിങ്ങനെ രണ്ടു തരത്തിലുള്ള ചുംബനങ്ങൾ ഇല്ല. നല്ലതും ചീത്തയും എന്നത് നമ്മൾ നൽകിയ വിവേചനങ്ങൾ മാത്രം ആണ്.
നിനക്കു ഞാൻ നൽകിയ ഓരോ ചുംബനത്തിലൂടെയും ഞാൻ പങ്കുവെച്ചത് എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. ഓരോ തവണയും നിന്നെ ചുംബിക്കുമ്പോൾ ഞാൻ സ്പർശിച്ചത് നിന്റെ ശരീരത്തിനെ അല്ല. ആത്മാവിനെയാണ്. ആ ഓരോ ചുംബനത്തിലും എനിക്ക് നിന്നിലുള്ള വിശ്വാസമുണ്ട്. ആ ഓരോ ചുംബനത്തിലും എനിക്ക് നിന്നോടുള്ള കരുതൽ ഉണ്ട്. ഓരോ ചുംബനത്തിലും എനിക്ക് നിന്നോടുള്ള ആഴമായ സ്നേഹമുണ്ട്.
ചുംബനം വെറും മാംസനിബിഡമല്ല. അതിന്റെ മാഹാത്മ്യം തിരിച്ചറിയാൻ സാധിക്കാത്തവർക് അതിനെ അങ്ങനെ കാണാനേ കഴിയുകയുള്ളു. ഒരു അർത്ഥമേ അവർക്ക് അതിൽ കാണാൻ സാധിക്കുകയുള്ളു. രണ്ടു സുഹൃത്തുക്കൾ പരസപരം ചുംബിക്കുമ്പോൾ നെറ്റിചുളിയുന്ന ഈ നാട്ടിൽ ഏറ്റവും നൈര്മല്യത്തോടെ ഏറ്റവും വിശുദ്ധിയോടെ ചോദ്യം ചെയ്യലുകളില്ലാതെ തെറ്റിദ്ധാരണകൾ ഇല്ലാതെ നിന്നെ ചുംബിക്കാൻ എന്നാണ് എനിക്ക് സാധിക്കുന്നത്?
ഏറ്റവും നല്ല ചുംബന ഇനിയും നല്കാൻ ഇരികുന്നതേയുള്ളു. ഏറ്റവും നല്ല ചുംബനം ഇനിയും ലഭിക്കാൻ ഇരികുന്നതേയുള്ളു.